കൊച്ചി: ഇൻഡിഗോ വിമാനകമ്പനിയുടെ സോഫ്റ്റ്‌വെയർ തകരാറിലായി. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇൻഡിഗോ യാത്രക്കാരുടെ പരിശോധനകൾ വൈകുന്നു. ഉച്ചയോടെയാണ് സോഫ്റ്റ്‌വെയറിൽ തകരാർ ശ്രദ്ധയിൽപെട്ടത്. ഇതോടെ യാത്രക്കാരുടെ പരിശോധന വൈകുകയായിരുന്നു. പരിശോധനകൾ വൈകുന്നതില്‍ യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചു.