ജറൂസലം: ഇസ്രയേൽ ഏഴ് ഇടങ്ങളിൽ നിന്നുള്ള യുദ്ധമാണ് നേരിടുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വടക്ക് ഇറാന്‍റെ പിന്തുണയുള്ള ഹിസ്ബുള്ള, ഗാസയിൽ ഹമാസ്, യെമനിൽ ഹൂതി, വെസ്റ്റ് ബാങ്കിൽ ഭീകരർ, പിന്നെ ഇറാഖിലെയും സിറിയയിലെയും ഷിയ സേനകൾ.
ഇതിനൊപ്പം ഇറാനും. കഴിഞ്ഞയാഴ്ച ഇറാൻ ഞങ്ങൾക്കെതിരേ 200 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു. ഒരു വർഷത്തിനിടെ ഇസ്രയേൽ ലെബനനിൽ 9000 ആക്രമണങ്ങൾ നടത്തി.
ഹിസ്ബുള്ള ഇതേ സമയം 1500ഓളം ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഹമാസ് നടത്തിയ ആക്രമണത്തിന്‍റെ ഒന്നാം വാർഷികത്തലേന്ന് വിഡിയൊ സന്ദേശത്തിലാണ് നെതന്യാഹു കണക്കുകൾ നിരത്തിയത്.
ഇസ്രയേലിന് ആയുധം നൽകുന്നത് വിലക്കിയ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുൾപ്പെടെ നേതാക്കളെക്കുറിച്ച് ലജ്ജ തോന്നുന്നുവെന്നും നെതന്യാഹു. ഈ യുദ്ധത്തിൽ ഇസ്രയേൽ വിജയിക്കുമെന്നും അത് ലോക സമാധാനത്തിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.