Timely news thodupuzha

logo

മുംബൈ വിമാനത്താവളത്തിൽ കോടികൾ വില വരുന്ന സ്വർണവും പണവും പിടികൂടി

മുംബൈ: ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിഎസ്എംഐഎ) മുംബൈ കസ്റ്റംസ് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും വിദേശ കറൻസിയും പിടികൂടി.

രണ്ട് യാത്രക്കാർ അറസ്റ്റിലായിട്ടുണ്ട്. ഒക്‌ടോബർ 4, 5 തീയതികളിൽ രാത്രിയിൽ നടത്തിയ ഓപ്പറേഷനിൽ 84 ലക്ഷം രൂപ വിലമതിക്കുന്ന 1.165 കിലോ സ്വർണവും 63.98 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടിയതായി മുംബൈ കസ്റ്റംസ് അറിയിച്ചു.

പ്രതിയുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒക്ടോബർ 4-5 രാത്രിയിൽ മുംബൈ കസ്റ്റംസ് വിമാനത്താവളത്തിൽ നിന്ന് രണ്ട് കേസുകളിലായി 1.165 കിലോ സ്വർണവും ഏകദേശം 84 ലക്ഷം രൂപയും 63.98 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസിയും പിടിച്ചെടുത്തു,” മുംബൈ കസ്റ്റംസ് പ്രസ്താവനയിൽ പറഞ്ഞു.

ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണവും ട്രോളി ബാഗിന്‍റെ പൊള്ളയായ ഹാൻഡിൽബാറിനും ക്യാബിൻ ബാഗിനും ഉള്ളിൽ വിദേശ കറൻസിയും കണ്ടെത്തി. രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്തു,” ഉദ്യോഗസ്ഥർ പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *