Timely news thodupuzha

logo

ഉത്തർ പ്രദേശിൽ സർക്കാർ സമൂഹ വിവാഹത്തിൽ തട്ടിപ്പ്: സഹോദരിയെ വിവാഹം കഴിച്ചു

ഹത്രാസ്: ഉത്തർപ്രദേശ് സർക്കാരിലെ മുഖ്യമന്ത്രി സാമൂഹിക് വിവാഹ് യോജന വഴിയുള്ള ആനുകൂല്യത്തിനായി സഹോദരങ്ങൾ പരസ്പരം വിവാഹം കഴിച്ചു. സമീപവാസി പരാതി നൽകിയതോടെയാണ് വൻ തട്ടിപ്പ് പുറത്ത് വന്നത്.

പൊലീസ് അന്വേഷണം തുടരുകയാണ്. സർക്കാർ പദ്ധതി പ്രകാരം സമൂഹ വിവാഹത്തിൽ വിവാഹം കഴിക്കുന്നവർക്ക് നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്.

വധുവിൻറെ പേരിലുള്ള അക്കൗണ്ടിൽ 35,000 രൂപ, അത്യാവശ്യ വസ്തുക്കൾ വാങ്ങുന്നതിനായി വധൂവരന്മാർക്കായി 10,000 രൂപ, ആചാരങ്ങൾക്ക് വേണ്ടി 6000 രൂപ എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരുന്നത്.

ഈ തുക സ്വന്തമാക്കുന്നതിനായാണ് പലരും തട്ടിപ്പു നടത്തിയിരിക്കുന്നത്. വിവാഹിതരായ ദമ്പതികൾ വീണ്ടും സമൂഹവിവാഹത്തിൽ വിവാഹിതരായിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തിൽ‌ രണ്ട് കേസുകളാണ് ഇപ്പോൾ വെളിച്ചത്ത് വന്നിരിക്കുന്നത്. പണം തട്ടിക്കുന്നതിനായി ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൂട്ടു നിന്നതായും റിപ്പോർട്ടുകളുണ്ട്.

2023 ഡിസംബർ 15ന് നടന്ന സർക്കാർ സമൂഹ വിവാഹത്തിൽ 217 പേരാണ് വിവാഹങ്ങളാണ് നടത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *