Timely news thodupuzha

logo

ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും ഗവർണർ വിളിപ്പിച്ചതിനെതിരെ മുഖ‍്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം: മലപ്പുറം പരാമർശത്തിൽ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലേക്ക് വിളിപ്പിച്ചതിനെതിരെ കത്തയച്ച് മുഖ‍്യമന്ത്രി.

സർക്കാരിനെ അറിയിക്കാതെ ഉദ‍്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. മലപ്പുറത്ത് സ്വർണ്ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്ന ദ ഹിന്ദു പത്രത്തിൽ വന്ന മുഖ‍്യമന്ത്രിയുടെ പരാമർശത്തിൽ വിശദീകരണം തേടിയാണ് ഗവർണറുടെ ഇടപെടൽ.

ദേശവിരുദ്ധ പ്രവർത്തനമെന്ന് മലപ്പുറത്തെ വിശേഷിപ്പിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രിയുടെ ഓഫീസ് വ‍്യക്തമാക്കിയിരുന്നു. പിആർ എജൻസിയുടെ ആവശ‍്യപ്രകാരമാണ് ഇത്തരത്തിലുള്ള പരാമർശം മുഖ‍്യമന്ത്രിയുടെ പേരിൽ നൽകിയെന്നതായിരുന്നു ഹിന്ദു പത്രത്തിന്‍റെ വിശദീകരണം.

ദേശവിരുദ്ധർ ആരെന്ന് വ‍്യക്തമാക്കണമെന്നും ദേശ വിരുദ്ധ പ്രവർത്തനം അറിയിക്കാത്തത് എന്തുക്കൊണ്ടാണെന്നും ചൂണ്ടിക്കാട്ടി നേരത്തെ ഗവർണർ മുഖ‍്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു.

എന്നാൽ ഇതിന് യാതൊരു മറുപടിയും ലഭിക്കാത്ത സാഹച‍ര‍്യത്തിലാണ് ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും ഗവർണർ നേരിട്ട് ഹാജരാകാൻ ആവശ‍്യപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *