Timely news thodupuzha

logo

തൊടുപുഴ വണ്ണപ്പുറത്ത് വ്യാപക മോഷണം

വണ്ണപ്പുറം: കഴിഞ്ഞ ദിവസം രാത്രിയിൽ മൂന്ന് വീടുകളില്‍ കള്ളന്‍ കയറി. മുപ്പത്താറുകവലയിൽ മുഖം മൂടി ധരിച്ച സംഘം കത്തി കാട്ടി ഭീഷിണി പെടുത്തി പണവും സ്വർണ്ണവും ആവിശ്യപ്പെട്ടു. ഭയന്നു വിറച്ച വീട്ടമ്മ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്.

സമീപത്തെ വീടിന്റെ ജനരികില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ മാലയും പൊട്ടിച്ചാണ് കള്ളന്‍ കടന്ന് കളഞ്ഞത്. മുപ്പത്താറുകവലക്ക് സമീപം താമസിക്കുന്ന കണ്ടത്തിൽ മിനിയുടെ കഴുത്തിൽ കിടന്ന രണ്ട് പവന്റെ മാലയുടെ ഒരു ഭാഗമാണ് പൊട്ടിച്ചത്.

സമീപത്തുള്ള മോളേൽ വിജയന്റെ വീട്ടിൽ ആണ് മോഷ്ടാവ് കത്തി കാട്ടി ഭീഷണി പെടുത്തിയത്.
പള്ളിതാഴത്തു മീരാന്റെ വീട്ടിലും മോഷണ ശ്രമവും നടന്നു. ഇവരുടെ വീടിന്റെ പിറകിലത്തെവാതില്‍ കുത്തിപ്പെളിക്കുകയും അലമാരകൾ കുത്തി കുത്തി തുറക്കാൻ ശ്രമിക്കുകയും ചെയ്തു. ബന്ധു വീട്ടിൽ പോയിരുന്ന വീട്ടുകാർ രാവിലെമടങ്ങി എത്തിയപ്പോഴാണ് മോഷണ ശ്രമം നടന്ന വിവരം അറിഞ്ഞത് ബുധനാഴ്ച്ച രാത്രിയും വ്യാഴാഴിച്ച പുലർച്ചെയോടെയും ആണ് സംഭവം.
കാളിയാര്‍പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം ആണ് ആണ് പ്ലാന്റേഷൻ കവലക്ക് സമീപമുള്ള വീട്ടിൽ കട്ടിലിൽ ഉറങ്ങി കിടന്ന കുട്ടിയുടെ സ്വർണ്ണം മോഷ്ടാക്കൾ കവർന്നത്. തുടർച്ചയായി വീടുകളിൽ മോഷണം നടക്കുന്ന സാഹചര്യത്തിൽ ഏറെ ആശങ്കയിൽ ആണ് നാട്ടുകാർ.

Leave a Comment

Your email address will not be published. Required fields are marked *