തൊടുപുഴ: വാഹന വിൽപന യുമായി ബന്ധപ്പെട്ട് പെരുമ്പാ വൂർ സ്വദേശിയുമായുള്ള തർക്കത്തിന്റെ പേരിൽ തൊടുപുഴ സ്വദേശിയായ ബിസിനസുകാരനെ കുന്നത്തുനാട് പൊലീസ് സ്റ്റേ ഷനിലേക്ക് വിളിച്ചുവരുത്തി മർദിച്ചതായി പരാതി. എസ്ഐയും എഎസ്ഐയുമാണ് മർദിച്ചത്. അവർക്കും പണം വാങ്ങി വഞ്ചിച്ച വാഹന ഉടമയ്ക്കെതിരെയും പെരുമ്പാവൂർ ഡിവൈഎസ്‌പി ക്ക് പരാതി നൽകിയതായി തൊടുപുഴ കൊമ്പനാപ്പറമ്പിൽ അബ്‌ദുൽ റഷീദ്(60) പറഞ്ഞു.
പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ള വാഹന കച്ച വടത്തിലാണ് പ്രശ്നങ്ങളുടെ തു ടക്കം. വാഹനത്തിന് അഡ്വാൻ സായി 50,000 രൂപ നൽകി. തുടർ ന്ന് കച്ചവടം നടക്കാതെ വന്ന തോടെ പണം തിരികെ ചോദിച്ചു. നൽകാൻ തയാറായില്ല. ഇതോ ടെ വാഹന ഉടമയുടെ വീട് കണ്ടു പിടിച്ച് അവിടെ എത്തി.
എന്നാൽ ഈ സമയം വാഹന ഉടമയുടെ അമ്മ മാത്രമാണ് വീട്ടിൽ ഉണ്ടാ യിരുന്നത്. അവരോട് കാര്യം പറ ഞ്ഞപ്പോൾ ഒക്ടോബർ ഒന്നിനു വന്ന് പണം വാങ്ങിക്കൊള്ളാൻ നിർദേശിച്ചു. ഒന്നിന് വീട്ടിലെത്തി യെങ്കിലും പണം നൽകിയില്ല. ഇതോടെ വീടിന് മുന്നിലെ പൊ തുവഴിയിൽവച്ച് തർക്കമുണ്ടാവു കയും കുന്നത്തുനാട് പൊലീസ് സ്‌ഥലത്തെത്തുകയും ചെയ്തു.
പൊലീസ് ഇരുകൂട്ടരെയും പിരി ച്ചുവിട്ടെങ്കിലും പിന്നീട് ഫോ ണിൽ വിളിച്ച് 4ന് സ്റ്റേഷനിലെ ത്താൻ ആവശ്യപ്പെട്ടു. അന്ന് സ്റ്റേഷനിലെത്തിയ തന്നെ പൊ ലീസുകാരും വൈകിട്ടോടെ വിട്ട യച്ച ശേഷം പൊലീസ് സ്‌റ്റേഷ ന് മുന്നിൽവച്ച് വാഹന ഉടമയും
മർദിച്ചെന്നാണ് പരാതി. മർദിച്ച പൊലീസുകാർക്കെതി രെയും വാഹന ഉടമയ്ക്കെതിരെ യും നടപടി സ്വീകരിക്കണമെ ന്നും ആവശ്യപ്പെട്ടാണ് ഡിവൈ എസ്‌പിക്ക് പരാതി നൽകിയ തെന്നും അബ്‌ദുൽ റഷീദ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.