കൊച്ചി: പട്ടാപ്പകൽ നാലരലക്ഷം രൂപയുടെ ബൈക്കുമായി കൊച്ചിയിൽ നിന്നും കടന്ന പ്രതികൾ കൊല്ലത്ത് പിടിയിൽ. കൊല്ലം സ്വദേശി സാവിയോ ബാബുവും കൊടുങ്ങല്ലൂർ സ്വദേശി ചാൾസ് മൈക്കിൾ എന്നിവരാണ് പിടിയിലായത്. വെളളിയാഴ്ച ഇടപ്പളളിയിലെ മാളിന് മുന്നിലെ പാർക്കിങിൽ നിന്നാണ് ഇവർ വാഹനം മോഷ്ടിച്ചത്.
സ്റ്റാർട്ടാക്കാൻ കഴിയാത്തതിനാൽ ചവിട്ടി തള്ളിയാണ് പ്രതികൾ ബൈക്ക് കൊണ്ടുപോയത്. വ്യാജ നമ്പർ പ്ലേറ്റ് പതിച്ച മറ്റൊരു ബൈക്കിലെത്തിയായിരുന്നു മോഷണം. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ബൈക്ക് മോഷ്ടിച്ചത് ബൈക്കില്ലാത്ത സുഹൃത്തിനാണെന്നാണ് പ്രതികളുടെ മൊഴി.