Timely news thodupuzha

logo

മട്ടാഞ്ചേരിയിൽ വാഹനാപകടം ഉണ്ടാക്കിയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കൊച്ചി: ബൈക്ക് യാത്രികനെ ഇടിച്ച ശേഷം കാർ നിർത്താതെ പോയെന്ന പരാതിയിൽ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മട്ടാഞ്ചേരി സ്വദേശി നൽകിയ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ മാസം എട്ടിനായിരുന്നു സംഭവം.

മട്ടാഞ്ചേരിയിൽ വച്ച് തെറ്റായ ദിശയിലൂടെയെത്തിയ ശ്രീനാഥ് ഭാസിയുടെ കാർ പരാതിക്കാരൻറെ സ്‌കൂട്ടറിലിടിക്കുകയും നിർത്താതെ പോകുകയുമായിരുന്നു എന്നാണ് മുഹമ്മദ് ഫഹീമിം നൽകിയ പരാതി.

അപകടത്തിൽ പരാതിക്കാരന് സാരമായ പരിക്കുകൾ സംഭവിച്ചിരുന്നു. സംഭവത്തിൽ നടനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നാണ് വിവരം. ഈ സമയം നടനൊപ്പം കാറിൽ ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തേ കുണ്ടന്നൂരിലെ ആഡംബര ഹോട്ടലിലെ ലഹരിപാർട്ടിയിൽ പങ്കെടുത്തെന്ന സംശയത്തെ തുടർന്ന് ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *