Timely news thodupuzha

logo

തൊടുപുഴ സെൻറ് മേരീസ് ഹോസ്പിറ്റൽ ഹോം കെയർ സേവനങ്ങൾ ആരംഭിച്ചു

തൊടുപുഴ: സെൻറ് മേരീസ് ഹോസ്പിറ്റൽ ഹോം കെയർ സേവനങ്ങൾ ആരംഭിച്ചു. പ്രായമായവർ, കിടപ്പുരോഗികൾ, മക്കൾ വിദേശത്തുള്ള മാതാപിതാക്കൾ തുടങ്ങി ആശുപത്രിയിൽ നേരിട്ട് വരുവാൻ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഹോം കെയർ സേവനം പ്രയോജനപ്പെടുത്താം. പരിചയസമ്പന്നരായ ഡോക്ടർ, നേഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് കൂടാതെ മെഡിക്കൽ കോർഡിനേറ്ററും അടങ്ങുന്ന സംഘമാണ് ഇതിൽ പ്രവർത്തി്കകുന്നത്. ഇതോടൊപ്പം തന്നെ ലബോറട്ടറി, സീനിയർ സിറ്റിസൺ സൗകര്യങ്ങളും ലഭ്യമാണ്. സെൻറ് മേരീസ് ഹോസ്പിറ്റലിൻറെ 20 കിലോമീറ്റർ ചുറ്റളവിലാണ് ഇപ്പോൾ ഹോംകെയർ സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക – 8848036125 / 04862250350.

Leave a Comment

Your email address will not be published. Required fields are marked *