Timely news thodupuzha

logo

ഒക്ടോബർ യാത്രകൾ സമ്പുഷ്ടമാക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടുറിസം സെൽ

തൊടുപുഴ: ഉല്ലാസം, ഭക്തി ആഡംബരം തുടങ്ങി വിവിധ മേഖലകൾക്ക് പ്രാധാന്യം നൽകി പ്രത്യേകം യാത്രകൾ ഒരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടുറിസം സെൽ തൊടുപുഴ ഒക്ടോബർ മാസത്തെ സമ്പുഷ്ടമാക്കുകയാണ്. ഒക്ടോബർ 17ന് രാവിലെ 4.30ന് തൊടുപുഴയിൽ നിന്നും ഗവിയിലേയ്ക്ക് ഉള്ള ഉല്ലാസയാത്രയുടെ ബുക്കിംഗ് ആരംഭിച്ചു. ടിക്കറ്റ് നിരക്ക് 1950 രൂപയാണ്. കാനന ഭംഗി നിറഞ്ഞ ഗവിയും മൂഴിയാർ ഡാമും കക്കി ഡാമും ആനത്തോട് ഡാമും കൊച്ചുപമ്പ ഡാമും ഗവിയാർ ഡാമും കണ്ട് അടവിയിലെ കുട്ടവഞ്ചി സവാരിയും പരുന്തുംപാറയിലെ കുളിർകാറ്റുമേറ്റ് രാത്രി ഒമ്പത് മണിയോടെ തിരികെ തൊടുപുഴയിൽ എത്തുന്ന ഈ യാത്രക്ക് 34 സീറ്റുകൾ മാത്രമാണ് ലഭിക്കുന്നത്. ക്യൂ.ആർ കോഡ് സ്ക്യാൻ ചെയ്ത് പണം അടച്ച് സീറ്റുകൾ ഉറപ്പുവരുത്തുന്നതിനും സൗകര്യമുണ്ട്.

ആലപ്പുഴ ജില്ലയിലെ കൃപാസനം ധ്യാനകേന്ദ്രത്തിൽ നടക്കുന്ന അർത്തുങ്കൽ പള്ളിയിലേയ്ക്കുള്ള ജപമാല യാത്രയിൽ പങ്കെടുക്കുവാൻ അവസരം ഒരുക്കുന്നത് ഒക്ടോബർ 26ന് ആണ്. രാവിലെ 4 മണിക്ക് തൊടുപുഴയിൽ നിന്നും പുറപെട്ട് തിരികെ തൊടുപുഴയിൽ എത്തുന്ന ഈ യാത്രയുടെ ചാർജ്ജ് 580 രൂപയാണ്. ഈ യാത്രയുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്.

കെ എസ്.ആർ.ടി.സിയുടെ തൊടുപുഴ യൂണിറ്റ് ഓഫീസറുടെ പേരിലുള്ള അക്കൗണ്ടിൻ്റെ ക്യൂ.ആർ കോഡ് സ്ക്യാൻ ചെയ്തും രാവിലെ 10 മുതൽ 4.30 വരെ ഡിപ്പോയിൽ നേരിട്ട് എത്തിയും സീറ്റുകൾ ബുക്ക് ചെയ്യാം.

ആസംബര കപ്പലിലെ യാത്ര – ഒക്ടോബർ 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് തൊടുപുഴയിൽ നിന്നും പുറപ്പെടുന്നു . ഈ യാത്ര കൊച്ചിയിൽ എത്തി നെഫർട്ടിറ്റി സീ ക്രൂയിസ് എന്ന ആഡംബര കപ്പലിൽ അറബിക്കടലിൽ 5 മണിക്കൂർ യാത്ര ചെയ്യുകയാണ്.

250 ലൈഫ് ജാക്കറ്റുകളും 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റ്കളും രണ്ട് ലൈഫ് ബോട്ടും ഉള്ള മൂന്നു നിലയുള്ള ആഡംബര കപ്പൽ ആണ് നെഫർട്ടിറ്റി. കേരളാ ഇൻലാൻ്റ് നാവിഗേഷൻ കോർപറേഷൻ്റ ആഡംബര കപ്പൽ ആയ നെഫർട്ടിറ്റിയിൽ അഞ്ച് മണിക്കൂർ ആണ് കടൽ യാത്ര. പാട്ടും ഡാൻസും ഗെയിമും തീയറ്ററും കളിസ്ഥലവും അൺലിമിറ്റഡ് ബുഫെ ഡിന്നറും അപ്പർ ഡക്കർ കാഴ്ചകളും നെഫർടിറ്റിയിൽ ഉണ്ട്. 60 കിലോമീറ്ററോളം കടൽ യാത്ര ആണ് ലഭിക്കുന്നത്. കൊച്ചി നഗരത്തിൻ്റെ രാത്രികാല ദൃശ്യങ്ങൾക്ക് കൂടി സാക്ഷിയാകുന്നതാണീ യാത്ര. കെ.എസ്.ആർ.ടി.സി വഴി ബുക്ക് ചെയ്യുന്നവർക്ക് അഞ്ച് മണിക്കൂർ യാത്ര ലഭിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. 3550 രൂപ ആണ് മുതിർന്നവർക്ക് ചാർജ്. 1250 രൂപയാണ് 5 വയസ്സ് മുതൽ 10 വയസ് വരെയുള്ളവർക്ക് ചാർജ്ജ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 83048 89896, 9744910383, 9605192092.

Leave a Comment

Your email address will not be published. Required fields are marked *