Timely news thodupuzha

logo

വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് വി.എച്ച്.എസ്.എസിന്റെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം 17ന്

വെള്ളിയാമറ്റം: ക്രൈസ്റ്റ് കിംഗ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ നവീകരിച്ച ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം 17ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നടക്കും. വിജയപുരം രൂപതാ സഹായമെത്രാൻ റൈറ്റ്. റവ. ഡോ. ജസ്റ്റിൻ അലക്‌സാണ്ടർ മഠത്തിപ്പറമ്പിൽ ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് പി.ജെ ജോസഫ് എം.എൽ.എ ഓഡിറ്റോറിയത്തിന്റെ ഉത്ഘാടനം നിർവഹിക്കും.

വിജയപുരം രൂപത കോർപ്പറേറ്റ് മാനേജർ റവ.ഡോ.ആന്റണി ജോർജ്ജ് പാട്ടപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. സ്കൂൾ മാനേജർ റവ. ഫാ. മാത്യു മഠത്തിൽ, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി, വൈസ് പ്രസിഡണ്ട്‌ ഷേർളി എം സിറിയക്, ജില്ലാ പഞ്ചായത്ത് മെമ്പർ എം.ജെ ജേക്കബ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ടെസ്സി മോൾ മാത്യു, പഞ്ചായത്ത്‌ അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥി അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.

ചടങ്ങിൽ ഉന്നത വിജയം നേടിയ പ്രതിഭകളെയും പൂർവ്വ വിദ്യാർത്ഥികളായ വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവരെയും ആദരിക്കും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

Leave a Comment

Your email address will not be published. Required fields are marked *