Timely news thodupuzha

logo

ഓൺലൈനിലൂടെ വാങ്ങിയ ചുരിദാർ മാറ്റി നൽകിയില്ല, എറണാകുളം സ്വദേശിനിയുടെ പരാതിയിൽ വസ്ത്രവ‍്യാപാരിക്ക് 9,395 രൂപ പിഴ

കൊച്ചി: ഓൺലൈനിലൂടെ വാങ്ങിയ ചുരിദാർ മാറ്റി നൽകാത്തതിന് വസ്ത്രവ‍്യാപാരിക്ക് 9,395 രൂപ പിഴ വിധിച്ച് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ.

എറണാകുളം ഇടപ്പള്ളി സ്വദേശി കെ.ജി ലിസ ആലപ്പുഴയിലുള്ള ഇഹ ഡിസൈൻസ് ബ്രൈഡൽ സ്റ്റുഡിയോയിൽ നിന്നും 1,395 രൂപയ്ക്കാണ് ഓൺലൈൻ ഓർഡർ നൽകിയത്. എന്നാൽ ഓർഡർ നൽകിയ ഉടനെ ചുരിദാറിന്‍റെ നിറം മാറ്റണമെന്ന് യുവതി ആവശ‍്യപ്പെട്ടു.

എന്നാൽ നിറം മാറ്റി നൽകാൻ സാധിക്കില്ലെന്ന് എതിർകക്ഷി അറിയിച്ചു. തുടർന്ന് പരാതിക്കാരി ഓർഡർ റദ്ദാക്കാൻ ശ്രമിച്ചെങ്കിലും ഇതും അനുവദിച്ചില്ല.

ചുരിദാർ തപാലിൽ അയച്ചുവെന്നാണ് എതിർകക്ഷി പരാതിക്കാരിയെ അറിയിച്ചത്. കൂടാതെ തപാലിൽ ലഭിച്ച ചുരിദാർ പരാതിക്കാരിയുടെ അളവിലല്ലെന്ന് മനസിലായതിനെ തുടർന്ന് മടക്കി അയക്കാൻ ശ്രമിച്ചെങ്കിലും അതും സ്വീകരിച്ചില്ല.

തുക റീഫണ്ടും ചെയ്തില്ല. ഇതേസമയം തപാൽ രേഖകൾ പരിശോധിച്ചപ്പോൾ തെറ്റാണെന്ന് മനസിലാക്കിയ പരാതിക്കാരി കമ്മിഷനെ അറിയിച്ചു. വിറ്റ ഉത്പന്നം മാറ്റി നൽകുകയോ തിരിച്ചെടുക്കുകയോ ചെയ്യാത്തത് ശരിയായ നടപടിയല്ലെന്ന് ഡി.ബി.ബിനു അധ‍്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *