തൊടുപുഴ: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സെപ്തംബർ മാസത്തെ ശമ്പളം നാളിതുവരെ കൊടുക്കാനോ കൊടുക്കുന്നതിനു വേണ്ട യാതൊരു നടപടികളും എടുക്കാത്ത ഇടതുപക്ഷ സർക്കാരിന്റേയും മാനേജ്മെന്റിന്റേയും തൊഴിലാളിവിരുദ്ധ നയത്തിനെതിരെ കെ.എസ്.ടി.സി എംപ്ലോയീസ് സംഘ് തൊടുപുഴ യൂണിറ്റിൽ പ്രതിഷേധ ധർണ്ണയും പ്രതിഷേധ പ്രകടനവും നടത്തി.
യൂണിറ്റ് സെക്രട്ടറി പി.ആർ പ്രസാദ് അധ്യക്ഷൻ ആയ ധർണ്ണയിൽ ജില്ലാ സെക്രട്ടറി എൻ.ആർ കൃഷ്ണ കുമാർ സ്വാഗതം പറഞ്ഞു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി അരവിന്ദ് എസ് ഉദ്ഘാടനം ചെയ്തു.
വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും വാക്ക് പറഞ്ഞ തീയതി കഴിഞ്ഞിട്ടും സാലറി മുഴുവനും ആയോ ഗഡുവായോ നല്കാത്തത് തികച്ചും പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ രീതിയിൽ തുടരുക ആണെങ്കിൽ സർവീസ് നിർത്തി വെച്ച് കൊണ്ടുള്ള സമര പരിപാടി നടത്തുമെന്നുo പറഞ്ഞു. മൂലമറ്റം യൂണിറ്റ് സെക്രട്ടറി എൻ.ആർ ശ്രീനിവാസൻ നന്ദി പറഞ്ഞു.