തൊടുപുഴ: ഡീപോൾ പബ്ളിക് സ്‌കൂളിന് എതിർവശം നടുക്കുഴക്കൽ കോപ്ലക്സിൽ ഫീഡ് ഹബ് & ബൗ ബൗ പെറ്റ് ഫുഡ് ഡിസംബർ 19ന് പ്രവർത്തനം ആരംഭിക്കും. രാവിലെ 8.30ന് റവ ഫാ. തോമസ് വിലങ്ങുപാറയിൽ (വിജ്ഞാനമാതാ ചർച്ച് പള്ളി വികാരി) വെഞ്ചരിപ്പുകർമ്മം നിർവ്വഹിക്കും. തുടർന്ന് 10ന് തൊടുപുഴ മർച്ചൻസ് അസ്സോസിയേഷൻ സെക്രട്ടറി എൻ.കെ. നവാസിൻ്റെ സാന്നിദ്ധ്യത്തിൽ തൊടുപുഴ മർച്ചൻസ് അസ്സോസിയേഷൻ പ്രസിഡന്റ് റ്റി.സി രാജു തരണിയിൽ ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ ശ്രീലക്ഷ്‌മി കെ സുദീപ് ആദ്യവിൽപ്പന നടത്തും. ഇവിടെ നിന്നും കന്നുകാലി, ആട്, കോഴി താറാവ്, പന്നി, മുയൽ കൂടാതെ എല്ലാ പെറ്റ്സിൻ്റെ തീറ്റകളും ഹോൾസെയിൽ നിരക്കിൽ ലഭിക്കുന്നതാണെന്ന് മാനേജ്മെന്റ് അറിയിച്ചു.