Timely news thodupuzha

logo

പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണം; കോൺഗ്രസ്‌ ബ്ലോക്ക് കമ്മറ്റി കട്ടപ്പനയിൽ പ്രതിഷേധ പ്രകടനം നടത്തി

കട്ടപ്പന: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്‌ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രകടനവും പ്രതിഷേധസംഗമവും സംഘടിപ്പിച്ചു. രാജീവ് ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു.

അധികാരത്തിന്റെ അഹങ്കാരവും ധാർഷ്ട്യവും നിറഞ്ഞ നേതാക്കളുടെ കൂടാരമായി കേരളത്തിലെ സി.പി.എം അധപതിച്ചതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷയുടെ ധിക്കാരം നിറഞ്ഞ പ്രസംഗവും തുടർന്ന് നടന്ന എ.ഡി.എമ്മിന്റെ ദാരുണ മരണവുമെന്ന് അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിന്റെ പുരുഷ സഖാക്കൾ ആയുധം കൊണ്ട് മനഷ്യരെ കൊല്ലുമ്പോൾ വനിതാ സഖാക്കൾ അവരുടെ നാക്ക് ഉപയോഗിച്ചാണ് മനുഷ്യ ജീവൻ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാജി വെള്ളംമാക്കൽ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, നേതാക്കളായ ജോസ് മുത്തനാട്ട്, ജോമോൻ തെക്കേൽ, ഷമേജ് കെ ജോർജ്, പ്രശാന്ത് രാജു, ജിതിൻ ഉപ്പുമാക്കൽ, പി.എസ് മേരിദാസൻ, റൂബി വേഴാമ്പത്തോട്ടം, ജോസ് ആനക്കല്ലിൽ, കെ.എസ് സജീവ്, ബിജു പുന്നോലി, അരുൺകുമാർ കാപ്പുകാട്ടിൽ, ജോണി വടക്കേക്കര, ഷിബു പുത്തൻപുരക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *