Timely news thodupuzha

logo

സരസ്വതി വിദ്യാനികേതൻ കുടയത്തൂർ അതീവ നൂതന വിദ്യാഭ്യാസ കേന്ദ്രമായി മാറുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ധാരണ പത്രം ഒപ്പിട്ടു

കുടയത്തൂർ: എൻ.റ്റി.പി.സി ലിമിറ്റഡ് സി.എസ്.ആർ പദ്ധതിയിൽ ചേർത്ത് കുടയത്തൂർ സരസ്വതി വിദ്യാനികേതൻ നാഷണൽ എഡ്യൂക്കേഷൻ പോളിസി(എൻ.ഇ.പി) നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി സ്കൂളിൽ അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന്റെ രണ്ടാം ഘട്ടം ധാരണ പത്രം ഒപ്പിട്ടു.

വിദ്യാലയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, വിദ്യാഭ്യാസം കൂടുതൽ ഡിജിറ്റൽ ആവുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ വച്ചുകൊണ്ട് ഇൻട്രസ്ററക്ചർ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് കായംകുളം എൻടിപിസി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ധാരണ പത്രം ഒപ്പിട്ടത്.

ഇതോടുകൂടി പൂർണമായും ഡിജിറ്റലൈസ് ചെയ്ത വിദ്യാലയം, സോളാർ എനർജിയോടുകൂടി പ്രവർത്തിക്കുന്ന ക്യാമ്പസ്, ആധുനികമായ ക്യാമ്പസൗകര്യങ്ങൾ എന്നിവ നിലവിൽ വരും.

എൻ.റ്റി.പി.സി കായംകുളം ജനറൽ മാനേജർ ശ്രീവാസ്തവ, ഡെപ്യൂട്ടി ജനറൽ മാനേജർ ഇ ബാലകൃഷ്ണൻ, മദാസു ലിങ്കയ്യ, ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ അധ്യക്ഷൻ കൂടാതെ സരസ്വതി വിദ്യാനികേതൻ കുടയത്തൂർ അധ്യക്ഷനുമായ കെ.എൻ രഘു, സെക്രട്ടറി എം.ഡി രാജീവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഒന്നാം ഘട്ടമായ ഡിജിറ്റൽ സ്മാർട്ട് ബോർഡുകൾ, സോളാർ പവർ, സ്കൂൾ ബസ് സൗകര്യം എന്നിവ അടുത്തിടെ പൂർത്തിയായിരുന്നു. 2025 – 2026 വർഷത്തേക്കുള്ള അഡ്മിഷനുകൾക്ക് ബന്ധപ്പെടുക: 9656461146.

Leave a Comment

Your email address will not be published. Required fields are marked *