മലപ്പുറം: മൂന്ന് പെൺകുട്ടികളെ കാണാതായതായി പരാതി. മലപ്പുറം വാഴക്കാട് ഹായത്ത് ഹോമിൽ താമസിക്കുന്ന മൂന്ന് പെൺകുട്ടികളെയാണ് കാണാതായത്. സംഭവത്തിൽ വാഴക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികളെയാണ് കാണാതായത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം.