Timely news thodupuzha

logo

തെരുവ് നായകളുടെ‌ ആക്രമണത്തിൽ കോഴിക്കോട് 12 പേർക്ക് പരുക്ക്

കോഴിക്കോട്: ഉള്ള്യേരിയില്‍ വിവിധയിടങ്ങളിലായുള്ള തെരുവ് നായകളുടെ‌ ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം. നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ മനാത്താനത്ത് മീത്തല്‍ സുജീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ബസ് കാത്ത് നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നായ ചാടിവീണെങ്കിലും കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പുതിയോട്ടില്‍ മീത്തല്‍ ഭാസ്‌ക്കരരന്‍, തേവര്‍കണ്ടി സുന്ദരന്‍ എന്നിവരുടെ വീടുകളില്‍ കെട്ടിയിട്ട നായ്ക്കളെയും തെരുവ് നായ്ക്കൾ കടിച്ചു.

Leave a Comment

Your email address will not be published. Required fields are marked *