Timely news thodupuzha

logo

അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി അറസ്റ്റിൽ

അങ്കമാലി: 96 കോടിയോളം രൂപയുടെ വ്യാജ വായ്പ നൽകുന്നതിന് കൂട്ടുനിൽക്കുകയും വ്യാജ രേഖ നിർമ്മിക്കുകയും എല്ലാ രേഖകളിലും ഒപ്പിടുകയും ചെയ്ത കേസിൽ അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ സെക്രട്ടറിയായിരുന്ന ബിജു ജോസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

നിലവിൽ ബിജു ജോസ് സസ്പെൻഷനിലാണ്. അക്കൗണ്ടന്‍റ് ഷിജു കെ.ഐ നേരത്തേ അറസ്റ്റിലായിരുന്നു. ബോർഡ് മെമ്പർമാരായ മൂന്ന് പേരെ സഹകരണ സംഘം ജില്ലാ ജോയിന്‍റ് രജിസ്ട്രാർ അയോഗ്യരാക്കിയിട്ടുമുണ്ട്.

ഭരണസമിതി അംഗങ്ങളായ റ്റി.പി ജോർജ്, എം.വി സെബാസ്റ്റ്യൻ മാടൻ, വൈശാഖ് എസ് ദർശൻ എന്നിവരെയാണ് സഹകരണ സംഘം ചട്ടം 44(1) (സി) പ്രകാരം അയ്യോഗ്യരാക്കിയത്. ദീർഘകാലമായി വായ്പാ കുടിശികയുള്ളതിനാലാണ് ഇവരെ അയോഗ്യരാക്കിയത്. റ്റി.പി ജോർജിന് രണ്ടര കോടിയും വൈശാഖിന് 40 ലക്ഷവും എം.വി സെബാസ്റ്റ്യന് 26.5 ലക്ഷവുമാണ് വായ്പാ കുടിശിക. റ്റി.പി ജോർജിന്‍റെ വസ്തു ജപ്തി ചെയ്യാനും ഉത്തരവായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *