തൊടുപുഴ: 2023 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാലാ – തൊടുപുഴ റോഡിൽ പാല കെ.എസ്.ആർ.ടി.സി ടെർമിനലിന് മുന്നിൽ വച്ചാണ് വില്പനക്കായി കടത്തി കൊണ്ടു വന്ന എം.ഡി.എം.എ, എൽ.എസ്.ഡി മയക്ക് മരുന്നുകളുമായി പ്രതികളെ പിടികൂടുന്നത്.
ഒന്നാം പ്രതിയായ കോട്ടയം കാഞ്ഞിരപ്പള്ളി എരുമേലി സൗത്ത് നേർച്ചപാറക്കര ഓലിക്കപാറയിൽ അഷ്കർ അഷറഫിനെ(26) 22 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവിനും ശിക്ഷിച്ചു.
രണ്ടാം പ്രതിയായ കോട്ടയം കാഞ്ഞിരപ്പള്ളി എരുമേലി ആമക്കുന്ന് കരയിൽ നിർത്താലിൽ എൻ.എൻ അൻവർഷായെ(23) 10 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവിനും ശിക്ഷിച്ചു.
മൂന്നാം പ്രതി കോട്ടയം എരുമേലി കരയിൽ കുളത്തുങ്കൽ അഫ്സൽ അലിയാറിനെ(21) 10 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവിനും ശിക്ഷിച്ചു.
തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാർ കെ.എന്നാണ് ശിക്ഷ വിധിച്ചത്.
കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന രാജേഷ് ജോണിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ചേർന്ന് കണ്ടുപിടിച്ച കേസാണിത്.
കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി രാജേഷ് ഹാജരായി.