Timely news thodupuzha

logo

ആൺകുഞ്ഞില്ലെന്ന് പറഞ്ഞ് ഭർത്താവിന്റെ മാനസിക പീഡനം; ഭാര്യ ജീവനൊടുക്കി

ബാംഗ്ലൂർ: ആൺകുഞ്ഞിന് ജന്മം നൽകാത്തതിന് ഭർത്താവ് അപമാനിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കൊപ്പാൾ ചല്ലേരി ഗ്രാമത്തിലെ ഹനുമാവ ഗുമ്മാഗേരിയാണ്(26) ആത്മഹത്യ ചെയ്തത്.

ഇവരുടെ ഭർത്താവ് ഗണേശ് ഗുമ്മാഗേരിക്കെതിരേ കോപ്പാൾ പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് മാസം മുമ്പാണ് ഹനുമാവ മൂന്നാമതും പെൺകുഞ്ഞിന് ജന്മം നൽകിയത്.

പിന്നാലെ ഭർത്താവ് ഹനുമാവയെ നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു. രണ്ട് വർഷം മുമ്പ് രണ്ടാമത്തെ പെൺകുഞ്ഞ് ജനിച്ചതിന് പിന്നാലെയാണ് ഇയാൾ ഭാര്യയെ അപമാനിക്കുന്നത് പതിവായിരുന്നെന്നും ഹനുമാവയുടെ പിതാവ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *