Timely news thodupuzha

logo

ദന ചുഴലിക്കാറ്റ് കരതൊട്ടെന്ന് കാലാവസ്ഥാ കേന്ദ്രം: ഒഡീഷയിൽ മുന്നറിയിപ്പ്; മിന്നൽ പ്രളയം ഉണ്ടാവാൻ സാധ്യത

കൊൽ‌ക്കത്ത: ദന ചുഴലിക്കാറ്റ് കരതൊട്ടു. ഒഡീഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലായിട്ടാണ് പുലര്‍ച്ചെയോടെ ചുഴലിക്കാറ്റ് കര തൊട്ടത്. ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്.

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. 120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത ഒരു മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റ് പൂര്‍ണമായും കരയ്ക്കുള്ളിലേക്ക് പ്രവേശിക്കും.

രാവിലെ പതിനൊന്നരയോടെ തീവ്ര ചുഴലിക്കാറ്റിന്‍റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തല്‍. ദന ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 16 ജില്ലകളില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഏതു സാഹചര്യവും നേരിടാന്‍ തയ്യാറെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി അറിയിച്ചു. ഒഡീഷയിലെ സ്കൂീളുകൾ അടച്ചിട്ടു. മത്സ്യതൊഴിലാളികളോട് കടലിൽ പോവരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.

വിനോദ സഞ്ചാരികളോടും തീർഥാടകരോടും പുരിയിലേക്കുള്ള യാത്ര ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്കൻ തീരത്തു നിന്നും ഏതാണ്ട് 10 ലക്ഷത്തിലധികം ആളുകളെയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. മുന്‍ കരുതലിന്‍റെ ഭാഗമായി കൊല്‍ക്കത്ത വിമാനത്താവളം അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *