ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം രണ്ട് സൈനികർക്ക് വീരമൃത‍്യു. രണ്ട് പോർട്ടർന്മാരും കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്‌ടറിൽ അക്രമണം നടന്നതായി ബാരമുള്ള പൊലീസ് സ്ഥിരീകരിച്ചു. വ‍്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു ആക്രമണം. ആക്രമണം നടത്തിയ ഭീകരർക്ക് വേണ്ടി സൈന‍്യം തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ആറ് അതിഥി തൊഴിലാളികളും ഒരു ഡോക്‌ടറുമാണ് കൊല്ലപ്പെട്ടത്. സോനാംമാർഗിലെ തുരങ്ക പാത നിർമ്മാണത്തിനായി വന്ന അതിഥി തൊഴിലാളികളെയാണ് ഭീകരർ കൊലപ്പെടുത്തിയത്.