ന്യൂഡൽഹി: ആം ആദ്മി സർക്കാരിനെതിരേ പ്രതിഷേധമറിയിക്കാനായി യമുനാ നദിയിലെ മലിന ജലത്തിൽ മുങ്ങി കുളിച്ച ഡൽഹി ബി.ജെ.പി അധ്യക്ഷനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിരേന്ദ്ര സച്ദേവയെയാണ് ശരീരമാസകലം ചൊറിഞ്ഞ് തടിച്ചതോടെ ആർ.എം.എൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യമുനാ ശുദ്ധീകരണത്തിന് ഡല്‍ഹി സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സർക്കാരിന്‍റെ തെറ്റിന് നദിയോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. കാലാവസ്ഥ മാറി തുടങ്ങിയതോടെ യമുനാ നദിയില്‍ വിഷപ്പത രൂപപ്പെട്ടിരുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഡൽഹിയിൽ അരങ്ങേറുന്നത്.