ലൈഫ് ഇൻഷ്വറൻസ് കോർപറേഷനിൽ അപ്രന്റിസ് ഡെവലപ്മെന്റ് ഓഫീസർമാരാവാൻ ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. രാജ്യത്താകെ എട്ട് സോണൽ ഓഫീസുകൾക്ക് കീഴിൽ 9,394 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടുന്ന സോണിൽ 1516 ഒഴിവുണ്ട്.
നോർത്ത്- 1216, നോർത്ത് സെൻട്രൽ- 1033, സെൻട്രൽ- 561, ഈസ്റ്റ്- 1049, സൗത്ത് സെൻട്രൽ- 1408, വെസ്റ്റേൺ- 1942, ഈസ്റ്റ് സെൻട്രൽ- 669 എന്നിങ്ങനെയാണ് മറ്റ് സോണുകളിലെ ഒഴിവുകൾ. കേരളത്തിൽ എറണാകുളം- 79, കോട്ടയം- 120, കോഴിക്കോട്- 117, തൃശൂർ- 59, തിരുവനന്തപുരം- 86 എന്നിങ്ങനെയാണ് ഓരോ ഡിവിഷണൽ ഓഫീസിനും കീഴിലുള്ള ഒഴിവുകൾ. ആകെ 46.