തിരുവനന്തപുരം: പ്രത്യക്ഷമായി 3000 കോടിയുടെയും പരോക്ഷമായി 1000 കോടിയുമാണ് സർക്കാർ നികുതി ഏർപ്പെടുത്തിയതെന്നും കേരളത്തിന്റെ സാമ്പത്തിക അവസ്ഥ പാളം തെറ്റുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വെളളത്തിന് 350% മാണ് കരം കൂട്ടിയത്. നിന്നാലും ഇരുന്നാലും കിഴക്കോട്ടും വടക്കോട്ടും നോക്കിയാൽ വൈകാതെ നികുതി കേരളത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ അങ്ങനെ ഗവേഷണം നടത്തുകയാണ്. രണ്ട് ശതമാനം മാത്രമാണ് കേരളത്തിൽ നികുതി പിരിവ്. 20,000 കോടി കുടിശിക പിരിക്കാനുണ്ട്. ഈ നികുതി പിരിക്കാൻ ധനമന്ത്രിക്ക് ചങ്കൂറ്റമുണ്ടോയെന്ന് ചോദിച്ച വിഡി സതീശൻ ഡൽഹിയിൽ കേരളത്തിന്റെ സ്പെഷൽ ഓഫീസറായ മുൻ കേന്ദ്രമന്ത്രി പ്രൊഫ കെവി തോമസിനെ രൂക്ഷമായി പരിഹസിച്ചു.
പണ്ട് അവരെയറിയാം ഇവരെയറിയാമെന്ന് പറഞ്ഞ് നമ്മുടെ നേതാക്കളെ പറ്റിച്ചയാളാണ് കെവി തോമസ്. ഇപ്പോൾ മോദിയെ അറിയാം അമിത് ഷായെ അറിയാമെന്ന് പറഞ്ഞ് പിണറായിയെ പറ്റിക്കുകയാണ്. അങ്ങനെ ഡൽഹിയിൽ പോയി സർക്കാർ ഖജനാവിൽ നിന്നും ധൂർത്തടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.