കലയന്താനി: സെന്റ് മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിൻ്റെ അമലോത്ഭവ തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് പ്രദക്ഷിണവും ഡിസംബർ ഒന്ന് മുതൽ എട്ട് വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ഫ്രാൻസിസ് കീരംപാറ, അസി. വികാരി ഫാ. തോമസ് മക്കോളിൽ എന്നിവർ അറിയിച്ചു.
ഡിസംബർ ഒന്ന് ഞായർ രാവിലെ ആറിന് വിശുദ്ധ കുർബാന. 8.30ന് കൊടിയേറ്റ്, പൊന്തിഫിക്കൽ കുർബാന, സന്ദേശം – മാർ ജോർജ്ജ് പുന്നക്കോട്ടിൽ. 10.30ന് ഫാ. ജോർജ്ജ് ഊരാളികുന്നേൽ വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം നാലിന് ജപമാല. 4.30ന് ഫാ. ജോൺ വടക്കൻ വിശുദ്ധ കുർബാന അർപ്പിക്കും.
ഡിസംബർ രണ്ട് തിങ്കൾ രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് രണ്ടിന് ആലക്കോട് ഭാഗത്ത് നിന്നും പള്ളിയിലേക്ക് അമ്പ് പ്രദക്ഷിണം. 4.30ന് ഫാ. ജോർജ്ജ് പുല്ലൻ വിശുദ്ധ കുർബാന അർപ്പിക്കും.
ഡിസംബർ മൂന്ന് ചൊവ്വ രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് രണ്ടിന് ചിലവ് ഭാഗത്ത് നിന്നും പള്ളിയിലേക്ക് അമ്പ് പ്രദക്ഷിണം. 4.30ന് ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലിൽ വിശുദ്ധ കുർബാന അർപ്പിക്കും.
ഡിസംബർ നാല് ബുധൻ രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന. ഉച്ച കഴിഞ്ഞ് രണ്ടിന് വെട്ടിമറ്റം ഭാഗത്ത് നിന്നും പള്ളിയിലേക്ക് അമ്പ് പ്രദക്ഷിണം. 4.30ന് ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ വിശുദ്ധ കുർബാന അർപ്പിക്കും.
ഡിസംബർ അഞ്ച് വ്യാഴം രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് രണ്ടിന് ഇളംദേശം ഭാഗത്ത് നിന്നും പള്ളിയിലേക്ക് അമ്പ് പ്രദക്ഷിണം. 4.30ന് ഫാ. ജിനോ പുന്നമറ്റം വിശുദ്ധ കുർബാന അർപ്പിക്കും.
ഡിസംബർ ആറ് വെള്ളി രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് മൂന്നിന് ബേബി ജോൺ കലയന്താനിയുടെ നേതൃത്വത്തിൽ ദിവ്യ കാരുണ്യ ആരാധന നാലിന് ദിവ്യ കാരുണ്യ പ്രദക്ഷിണം. 4.30ന് കോതമംഗലം രൂപത ചാൻസിലർ റവ. ഡോ. ജോസ് കുളത്തൂർ വിശുദ്ധ കുർബാന അർപ്പിക്കും.
ഡിസംബർ ഏഴ് ശനി രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, വൈകുന്നേരം നാലിന് കോതമംഗലം രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ റവ. ഡോ. പയസ് മലേക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. 5.45ന് ജൂബിലി കപ്പേളയിലേക്ക് പ്രദക്ഷിണം.
ഡിസംബർ എട്ട് ഞായർ രാവിലെ ആറിനും 7.30നും വിശുദ്ധ കുർബാന, 10ന് വടവാതൂർ സെമിനാരി പ്രൊഫസർ റവ. ഡോ. ജോർജ്ജ് തെക്കേക്കര തിരുനാൾ കുർബാന അർപ്പിക്കും. 12ന് ടൗൺ പ്രദക്ഷിണം. കൈക്കാരന്മാരായ ജോളി ചെട്ടിമാട്ടേൽ, ഡേവീസ് മീമ്പൂർ, ജോസ് പള്ളിക്കമ്യാലിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.