ഇടുക്കി :പൊറോട്ട കഴിച്ച് അലർജിയായി വിദ്യാർത്ഥിനി അന്തരിച്ചു.
വാഴത്തോപ്പ് താന്നി കണ്ടം വെളിയത്തു മാലി സിജു ഗബ്രിയൽന്റെ മകൾ നയൻ മരിയ സിജു ആണ്(16) അന്തരിച്ചത്. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കുട്ടിക്ക് കാലങ്ങളായി മൈദ അലർജിയാണ്. ഇന്ന് രാവിലെ പൊറോട്ട കഴിച്ച ഉടനെ ബിപി താഴ്ന്നു പോവുകയായിരുന്നു. ഉടനേ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു.