തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അതിശക്തമായ മഴ പ്രവചിച്ച സാഹചര്യത്തിൽ കാസർഗോഡ്, തൃശൂർ, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച(ഡിസംബർ മൂന്ന്) അതത് ജില്ലാ കലക്റ്റർമാർ അവധി പ്രഖ്യാപിച്ചു.
മലപ്പുറം ജില്ലയിൽ പ്രൊഫഷണൽ കോളെജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. ട്യൂഷൻ സെൻററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്ക് അവധി ബാധകമാണ്.
മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് ബാധകമല്ല. ബീമാ പള്ളി ഉറൂസ് കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിൽ നേരത്തെ തന്നെ ചൊവ്വാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു.