Timely news thodupuzha

logo

കൊല്ലത്ത് അയ്യപ്പഭക്തരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു: ഒരാൾ മരിച്ചു

കൊല്ലം: ആര്യങ്കാവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. നിരവധി പേർക്ക് പരുക്കുറ്റു. മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ബുധനാഴ്ച പുലർച്ചെ 3.45 ഓടെയായിരുന്നു അപകടം. സേലം സ്വദേശി ധനപാലാണ് മരിച്ചത്. തമിഴ്നാട് സേലം സ്വദേശികളാണ് അപകടത്തിൽപെട്ടത്. അയ്യപ്പദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

കൊല്ലം ആര്യങ്കാവ് പഴയ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. ബസിൽ 30 ഓളം പേരുണ്ടായിരുന്നതായാണ് വിവരം. ഇതിൽ 16 പേർക്കും പരുക്കേറ്റിട്ടുണ്ട്. 100 അടിയോളം താഴ്ചയിലേക്ക് ആണ് ബസ് മറിഞ്ഞത്. തമിഴ്നാട്ടിൽ നിന്ന് സിമൻ്റുമായി വന്ന ലോറിയാണ് ബസുമായി കൂട്ടിയിടിച്ചത്.

ലോറി തെറ്റായ ദിശയിൽ വന്നതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ചെക്പോസ്റ്റിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *