Timely news thodupuzha

logo

ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ ചേർന്ന് മർദിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: ഭാര്യ വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദിച്ചു. പിന്നാലെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. ആലപ്പുഴ ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജൻറെ മകൻ വിഷ്ണുവാണ്(34) മരിച്ചത്.

സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഒന്നര വർഷമായി വിഷ്ണുവുമായി ഭാര്യ പിണങ്ങിക്കഴിയുകയായിരുന്നു.

ഇവർക്ക് നാല് വയസുള്ള കുട്ടിയുണ്ട്. ഈ കുട്ടിയെ ഭാര്യയുടെ വീട്ടിൽ ഏൽപ്പിക്കുന്നതിനായാണ് വിഷ്ണു എത്തിയത്. ഇതിനിടെയാണ് ഭാര്യയുടെ ബന്ധുക്കൾ വിഷ്ണുവുമായി തർക്കം ഉണ്ടാവുകയും, അര മണിക്കൂറോളം ക്രൂരമായി മർദിക്കുകയും ചെയ്തത്. മർദനത്തിനൊടുവിൽ വിഷ്ണു കുഴഞ്ഞുവീണു. പിന്നാലെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *