മുംബൈ: കിർളയിൽ വാഹനങ്ങളിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ആറ് മരണം. 27 പേർക്ക് പരുക്ക്. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.
പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അമിതവേഗത്തിലെത്തിയ ബസിന്റെ ബ്രേക്ക് തകരാറിലാവുകയായിരുന്നു. പരുക്കേറ്റവരെ സിയോൺ, കുർള ഭാഭ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കുർള സ്റ്റേഷനിൽനിന്ന് അന്ധേരിയിലേക്കു പോയ ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് ആദ്യം ഓട്ടോറിക്ഷയിലും പിന്നീട് കാൽനട യാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.