Timely news thodupuzha

logo

കോഴിക്കോട് റീൽസ് ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ വാഹനം ഓടിച്ചവരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും

കോഴിക്കോട്: റീൽസ് ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ വാഹനം ഓടിച്ച രണ്ട് പേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

വാഹന ഉടമ സാബിത്, ജീവനക്കാരൻ റയീസ് എന്നിവർക്കെതിരേയാണ് നടപടി. ഇരുവർക്കും മോട്ടോർ വാഹനവകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. വ‍്യാഴാഴ്ച തന്നെ ഇരുവരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നാണ് മോട്ടോർ വാഹനവകുപ്പ് അറിയിച്ചത്. ആൽവിനെ ഇടിച്ച ബെൻസ് കാറിന് ടാക്സ് അടച്ചിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.

ഇൻഷുറൻസ് ഇല്ലെന്നുള്ള കാര‍്യം നേരത്തെ കണ്ടെത്തിയിരുന്നു. വാഹനത്തിൻറെ രേഖകൾ ഹാജരാക്കാൻ സാബിതിന് നർദേശം നൽകിയിട്ടുണ്ട്. ബെൻസ് കാറിൻറെ ആർസിയും റദ്ദാക്കും. ചൊവാഴ്ച രാവിലെയായിരുന്നു കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര സ്വദേശി ആൽവിൻ മരിച്ചത്.

ചേസിങ്ങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തിലുള്ള വാഹനമിടിച്ചായിരുന്നു അപകടം. കോഴിക്കോട് ബീച്ച് റോഡിൽ വെള്ളയിൽ പൊലീസ് സ്റ്റേഷനു സമീപം രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ആൽവിൻ മുൻപ് ജോലി ചെയ്തിരുന്ന 999 ഓട്ടോമോട്ടീവെന്ന സ്ഥാനത്തിന് വേണ്ടി പ്രമോഷണൽ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്.

ആൽവിനെ ഉടനെ സ്വകാര‍്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര‍്യ സ്ഥാപനത്തിൻറെ ഉടമയുടെയും ബന്ധുവിൻറെയും വാഹനമായിരുന്നു ആൽവിൻ റീൽസ് ചിത്രീകരിക്കാൻ ഉപയോഗിച്ചത്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ നരഹത‍്യക്കാണ് പൊലീസ് കേസെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *