തിരുവനന്തപുരം: സംസ്ഥാനത്ത് വ‍്യാഴാഴ്ച അതിശക്തമായ മഴയ്ക്ക് സാധ‍്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ‍്യാപിച്ചു.
എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലർട്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന‍്യൂനമർദത്തിന്‍റെ സ്വാധീനഫലമായി ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ‍്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കേരള തീരങ്ങളിൽ വെള്ളിയാഴ്ച വരെയും ലക്ഷദീപ് തീരങ്ങളിൽ വ‍്യാഴം, വെള്ളി ദിവസങ്ങളിലും മത്സ‍്യബന്ധനത്തിന് വിലക്കുണ്ട്.