തിരുവനന്തപുരം: ന‍്യൂനമർദത്തെ തുടർന്ന് വെള്ളിയാഴ്ച സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ‍്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ‍്യാപിച്ചു. മന്നാർ കടലിടുക്കിന് മുകളിലായി നിലനിൽകുന്ന ശക്തി കൂടിയ ന‍്യൂനമർദം വരും മണികൂറുകളിൽ തെക്കൻ തമിഴ് നാട് തീരത്തേക്ക് നീങ്ങി ശക്തി കുറയാൻ സാധ‍്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന‍്യൂനമർദത്തെ തുടർന്ന് അടുത്ത നാല് ദിവസവും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ‍്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരങ്ങളിൽ ശനിയാഴ്ച വരെ മത്സ‍്യബന്ധനത്തിന് വിലക്കുണ്ട്.