തിരുവനന്തപുരം: വർക്കലയിൽ പതിനാറുകരന് ഇരുചക്ര വാഹനമോടിക്കാൻ നൽകിയ അമ്മയ്ക്കെതിരെ കെസെടുത്ത് പൊലീസ്. വർക്കല പാളയംകുന്ന് പോസ്റ്റ് ഓഫിസ് ജീവനക്കാരിയായ അമ്മയ്കക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസിൻറെ സ്ഥിരം വാഹന പരിശോധനയ്ക്കിടെയാണ് വർക്കല പാളയംകുന്ന് ഭാഗത്തേക്ക് ഇരുചക്ര വാഹനം ഓടിച്ചു വരുന്ന പതിനാറുകാരനെ കാണുന്നത്.
തുടർന്ന് കുട്ടിയുടെ വാഹനം നിർത്തിച്ച് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് അമ്മയാണ് കുട്ടിക്ക് വാഹനമോടിക്കാൻ നൽകിയതെന്ന് വ്യക്തമായത്.
തുടർന്ന് അമ്മയ്ക്കെതിരെ അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 50,000 രൂപ പിഴയോ, ഒരു വർഷം തടവ് ശിക്ഷയോ അല്ലെങ്കിൽ രണ്ടുംകൂടി ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇതെന്നും അയിരൂർ പൊലീസ് അറിയിച്ചു.