Timely news thodupuzha

logo

ഛത്തീസ്ഗഡിൽ ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് മരിച്ചു

സർഗുജ: ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് മരിച്ചു. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലാണ് സംഭവം. മന്ത്രവാദിയുടെ നിർദേശത്തെത്തുടർന്നാണ് യുവാവ് കോഴിയെ വിഴുങ്ങിയതെന്നാണ് വിവരം.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ യുവാവിന്‍റെ ശരീരത്തിൽ കോഴിക്കുഞ്ഞ് ജീവനോടെ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. ചിന്ദ്‌കലോ ഗ്രാമവാസിയായ ആനന്ദ് യാദവാണ് മരിച്ചത്. തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ട് യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു.

യുവാവിന്‍റെ തൊണ്ടയ്ക്ക് സമീപം മുറിവുണ്ടായ പാടുകൾ കണ്ടെത്തി, തുടർന്ന് പൂർണമായും ജീവനുള്ള ഒരു കോഴിക്കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഏകദേശം 20 സെന്‍റീമീറ്റർ നീളമുള്ള കോഴിക്കുഞ്ഞ് ശ്വാസനാളത്തെയും ഭക്ഷണപാതയെയും തടസപ്പെടുത്തുന്ന തരത്തിൽ കുടുങ്ങിയതായും ശ്വാസംമുട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ വെളിപ്പെടുത്തി.

വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും കുട്ടികളുണ്ടാവാത്തതിനെ തുടർന്ന് പരിഹാരത്തിനായി മന്ത്രവാദി കോഴികുഞ്ഞിനെ വിഴുങ്ങാൻ നിർ‌ദേശിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് യുവാവ് ഇത്തരമൊരു കാര്യം ചെയ്തതെന്നാണ് അനുമാനം.

Leave a Comment

Your email address will not be published. Required fields are marked *