Timely news thodupuzha

logo

അംബേദ്കർക്കെതിരെ അപകീർത്തി പരാമർശം നടത്തിയ അമിത് ഷാ മാപ്പ് പറയണമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: ബി.ആർ അംബേക്കർക്കെതിരായ കേന്ദ്ര മന്ത്രി അമിത്ഷായുടെ അപകീർത്തി പരാമർശത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം. പാർലമെൻ്റിന് പുറത്ത് അബേദ്ക്കറുടെ ചിത്രവും ആയാണ് എം.പിമാർ എത്തിയത്. അമിത്ഷാ മാപ്പ് പറയണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം. തുടർന്ന് സഭയിൽ അബേദ്ക്കറുടെ ചിത്രം ഉയർത്തിക്കാട്ടി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടർന്ന് സ്പീക്കർ ലോക്സഭ നടപടിക്രമങ്ങൾ നിർത്തി വച്ചു. രാജ്യസഭയിലും ഇതേ വിഷയത്തിൽ ബഹളമുണ്ടായി. രണ്ട് മണിവരെ രാജ്യസഭയും നിർത്തി വച്ചത്.

Leave a Comment

Your email address will not be published. Required fields are marked *