കൊല്ലം: കുളത്തൂപ്പുഴയിൽ ഭാര്യാപിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. സാം നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഷ്‌റഫിനാണ് പൊള്ളലേറ്റത്. സംഭവത്തിൽ മടത്തറ സ്വദേശി സജീർ ആറസ്റ്റിലായി. ഓട്ടോ ഡ്രൈവറായ അഷ്‌റഫിനെ സജീർ ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
പൊള്ളലേറ്റ അഷ്‌റഫിനെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം സജീർ ചിതറ പെലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് ചിതറ പൊലീസ് പ്രതിയെ കുളത്തൂപ്പുഴ പൊലീസിന് കൈമാറി. സജീറും ഭാര്യയും ഏറെക്കാലമായി അകന്നു കഴിയുകയിരുന്നു.
ഇതിന് കാരണം ഭാര്യാപിതാവായ അഷ്‌റഫ് ആണെന്നും ഇതിൻറെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്നുമാണ് സജീർ പൊലീസിനോട് പറഞ്ഞത്. സജീർ മുമ്പും വധഭീഷണി മുഴക്കുകയും അഷ്‌റഫ് താമസിക്കുന്ന സ്ഥലത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നതായും പൊലീസിന് പരാതി ലഭിച്ചിരുന്നു.