തൃശൂർ: തിരുവമ്പാടി ദേവസ്വ യോഗത്തിൽ സുരേഷ് ഗോപിയും പങ്കെടുത്തതായി മൊഴി. തിരുവമ്പാടി ദേവസ്വം ജോയിൻറ് സെക്രട്ടറി പി ശശിധരനാണ് മൊഴി നൽകിയത്.
വെടിക്കെട്ട് നടത്തണമെന്ന് സുരേഷ് ഗോപി നിർദേശിച്ചുവെന്നും ദേവസ്വത്തിൻറെ തീരുമാനങ്ങൾക്ക് ബി.ജെ.പി നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ബി ഗോപാലകൃഷ്ണൻ, വൽസൻ തില്ലങ്കരി എന്നിവരും സുരേഷ്ഗോപിക്കൊപ്പം വന്നുവെന്ന് പി ശശിധരൻ വ്യക്തമാക്കി.
അട്ടിമറിച്ചത് തിരുവമ്പാടി ദേവസ്വമാണെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരായി ജനവികാരം തിരിച്ചുവിടുകയായിരുന്നു ലക്ഷ്യമെന്നുമായിരുന്നു എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളായ സുന്ദർമേനോൻ, കെ ഗിരീഷ്കുമാർ ഉൾപ്പെടെയുള്ളവരാണ് ഇതിന് പിന്നിലെന്ന് പേരെടുത്ത് കുറ്റപ്പെടുത്തുന്നു.