തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവർത്തകർ പി.എസ്.സി നടത്തിയ കോണ്‍സ്റ്റബിൾ പരീക്ഷ കോപ്പിയടിച്ച് പാസായ കേസിൽ നാലു വർഷം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാതെ ക്രൈം ബ്രാഞ്ച്. പ്രോസിക്യൂഷൻ കേസിലെ മുഖ്യപ്രതിയായ പൊലീസുകാരനെതിരെ അനുമതി നൽകിയിട്ടും കുറ്റപത്രം നൽകാതെ ഒളിച്ചുകളി തുടരുന്നു. കോണ്‍സ്റ്റബിള്‍ പരീക്ഷ തട്ടിപ്പ് പി.എസ്.സി.പരീക്ഷയുടെ സുതാര്യത തന്നെ ചോദ്യം ചെയ്യപ്പെട്ട അട്ടിമറിയായിട്ടായിരുന്നു പലരുടെയും വിലയിരുത്തൽ.
കോപ്പിയടിയിലൂടെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടിയിലെ ഉന്നത റാങ്കുകാരായത് യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവരായിരുന്നു. ഒരു പൊലീസുകാരനും മുൻ എസ്.എഫ്ഐ പ്രവർത്തകരുമായിരുന്നു തട്ടിപ്പിന് സഹായിച്ചത്.