Timely news thodupuzha

logo

എം.റ്റിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എം.റ്റി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാള സിനിമയിലും സാഹിത്യമേഖലയിലും ഏറ്റവും ആദരണീയരായ വ്യക്തികളില്‍ ഒരാളായിരുന്നു എംടി വാസുദേവന്‍ നായര്‍.

അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അതീവ ദു:ഖമുണ്ടെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. മനുഷ്യവികാരങ്ങളെ ആഴത്തില്‍ പര്യവേക്ഷണം ചെയ്തു കൊണ്ട് രചിക്കപ്പെട്ട അദ്ദേഹത്തിന്‍റെ കൃതികള്‍ തലമുറകളെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിക്കുന്നു.

ഇനിയും നിരവധി പേര്‍ക്ക് പ്രചോദനം നല്‍കും. പാർശ്വവത്‌കരിക്കപ്പെട്ടവർക്കും നിശബ്‌ദരാക്കപ്പെട്ടവർക്കും അദ്ദേഹം ശബ്ദം നല്‍കി. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും നാടിന്‍റെയും ദുഖത്തിൽ പങ്കുചേരുന്നുവെന്നും മോദി കുറിച്ചു.

ബുധനാഴ്ച രാത്രി 10 മണിക്കാണ് എംടി വാസുദേവന്‍ നായർ വിട പറഞ്ഞത്. എം.റ്റിയുടെ വേർപാടിൽ അനുശോചിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഖാചരണം നടത്തും.

Leave a Comment

Your email address will not be published. Required fields are marked *