Timely news thodupuzha

logo

ത്രിപുരയിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ തിരഞ്ഞെടുപ്പ്

ന്യൂഡൽഹി: ത്രിപുരയിൽ നാളെ നിയമസഭാ തിരഞ്ഞെടുപ്പ്. ഇന്ന് നിശബ്ദ പ്രചാരണമാവും നടക്കുക. അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സംഘർഷ മേഖലകളായ ബിശാൽഘട്ട്, ഉദയപൂർ, മോഹൻപൂർ തുടങ്ങിയ ഇടങ്ങളിൽ അർധ സൈനിക വിഭാഗത്തെ വിന്യസിച്ചു. അതേസമയം തെരഞ്ഞെടുപ്പ് നടത്തിപ്പിൽ കേന്ദ്രമന്ത്രി അമിത് ഷാ ഇടപെടുകയാണെന്ന് ആരോപിച്ച് സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സംസ്ഥാന തെരഞ്ഞെടുപ്പ് അതോറിറ്റി അംഗങ്ങളുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അമിത് ഷാ രഹസ്യ കൂടികാഴ്ച നടത്തിയെന്നാണ് ആരോപണം.

Leave a Comment

Your email address will not be published. Required fields are marked *