Timely news thodupuzha

logo

ആർ.ഡി.ഒയുടെ ഉത്തവുണ്ടായിട്ടും അമ്മയെ വീട്ടിൽ പ്രവേശിപ്പിക്കാൻ തയ്യാറാവാതെ മകൻ; ക്യാൻസ‍ർ രോഗിയായ അമ്മ പൊലീസിന്റെ സംരക്ഷണം തേടി

കൊച്ചി: അമ്മയെ തന്റെ വീട്ടിൽ പ്രവേശിപ്പിക്കാൻ തയ്യാറാവാതെ മകൻ. ഇതോടെ ക്യാൻസ‍ർ രോഗിയായ അമ്മ പൊലീസിന്റെ സംരക്ഷണം തേടി. മൂവാറ്റുപുഴ ആർ.ഡി.ഒയുടെ ഉത്തവുണ്ടായിട്ടും കാലാമ്പൂർ സ്വദേശി പുത്തൻ കണ്ടത്തിൽ കമല ചെല്ലപ്പനാണ് മകൻ അറസുകുമാറിനെതിരെ പോത്താനിക്കാട് പോലീസിനെ സമീപിച്ചത്. എന്നാൽ അമ്മ വീട്ടിൽ കയറുന്നത് തടഞ്ഞിട്ടില്ലെന്നാണ് അറസുകുമാറിന്റെ വിശദീകരണം. മകൻ രണ്ട് പ്രാവശ്യം തല്ലിയെന്നും കമല സൂചിപ്പിച്ചു.

കട്ടിലിൽ കിടന്ന തന്നെ കാലിൽ കൂട്ടിപ്പിടിച്ച് വലിച്ചുവെന്നും കൈകൾ കൂട്ടിപ്പിടിച്ചുവെന്നും ആരോപണമുണ്ട്. ഒരു പ്രാവശ്യം മകൻ നാല് കസേരയെടുത്ത് തന്റെ തലയ്ക്ക് നേരെ എറിഞ്ഞു. അവൻ വരുന്നത് കാണുമ്പോ തന്നെ താൻ പേടിച്ച് വിറക്കും. തനിക്ക് മകനെ ഭയമാണെന്നും വ്യക്തമാക്കി. തന്റെ ഭ‍ർത്താവ് പണികഴിപ്പിച്ച വീട്ടിൽ പോയി താമസിക്കണമെന്നും അവിടെ കിടന്ന് മരിക്കണമെന്നുമാണ് കമല പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *