മദ്യനയ അഴിമതി; കൈലാഷ് ഗെഹ്ലോട്ടിന് ഇ.ഡി സമൻസ്
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി ഗതാഗതവകുപ്പ് മന്ത്രിയും എ.എ.പി നേതാവുമായ കൈലാഷ് ഗെഹ്ലോട്ടിന് ഇ.ഡി സമൻസ്. ശനിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇ.ഡിയുടെ നീക്കം. കേസിൽ എ.എ.പി എം.പി സഞ്ജയ് സിങ്ങ്, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ അരവിന്ദ് കേജ്‌രിവാളിന്റെ ഇ.ഡി കസ്റ്റഡി തിങ്കളാഴ്ച വരെ നീട്ടി ഡൽഹി റൗസ് അവന്യൂ കോടതി ഉത്തരവിട്ടിരുന്നു. സ്റ്റഡി കാലാവധി പൂർത്തിയായ …