തിരുവനന്തപുരം: സംസ്ഥാന മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണു ശക്തമായ മഴക്ക് സാധ്യത.
തിരുവനന്തപുരം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ടാണ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പേകരുതെന്നും മുന്നറിയിപ്പുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനകം കാലവർഷം എത്തിയേക്കുമെന്നാണ് കേന്ദ്ര കലാവസ്ഥ വകുപ്പിന്‍റെ നിർവചനം.
നിലവിൽ തെക്കൻ തമിഴ്നാട് തീരത്തിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരളമടക്കമുള്ള സംസ്ഥാനത്ത് പൊതുവിൽ ഈ കാലവർഷത്തിൽ സാധാരണയിലും കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം.