തൊടുപുഴ: വീടിനുള്ളിൽ വിൽപ്പനക്കായ് കഞ്ചാവ് സൂക്ഷിച്ചുവച്ച കേസിലെ പ്രതികളായ മീനച്ചിൽ വെള്ളിയേപ്പിള്ളിൽ കരയിൽ കോതച്ചേരിൽ വീട്ടിൽ സൈമൺ, ഇയാളുടെ ഭാര്യ മിനി സൈമൺ, മേലേവീട്ടിൽ അനിൽകുമാർ, ഭാര്യ ഇന്ദു, സുരേന്ദ്രൻ ബൈസൺവാലി എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. തൊടുപുഴ നാർകോട്ടിക് സ്പെഷ്യൽ കോടതി ജഡ്‌ജി കെ.എൻ ഹരികുമാറാണ് ഉത്തരവിട്ടത്.
ഒന്നാം പ്രതി സൈൺൻ്റെ വീട്ടിൽ വിൽപ്പനക്കായി കഞ്ചാവ് സൂക്ഷിച്ചു വച്ചുവെന്ന് ആരോപിച്ച് പാലാ പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ഇത്. പ്രതികൾക്കു വേണ്ടി അഡ്വ. ബാബു സെബാസ്റ്റ്യൻ നിരപ്പേൽ, അഡ്വ. അതുൽ ബാബു നിരപ്പേൽ, പി.എം ജോണി എന്നിവർ ഹാജരായി.