കണ്ണൂര്‍: പാനൂരില്‍ ആര്‍.എസ്.എസ് നേതാവിന്റെ വീട്ടില്‍ നിന്ന് 770 കിലോ സ്ഫോടക വസ്‌തു ശേഖരം പിടികൂടി. ആര്‍.എസ്.എസ് പ്രാദേശിക നേതാവ് വടക്കേയില്‍ പ്രമോദ്, ബന്ധു വടക്കേയില്‍ ശാന്ത എന്നിവരുടെ വീടുകളില്‍ സൂക്ഷിച്ച 770 കിലോയോളം വരുന്ന സ്ഫോടക വസ്‌തുക്കളാണ് പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ലൈസന്‍സ് ഇല്ലാതെ അനധികൃതമായാണ് ഇത് സൂക്ഷിച്ചിരുന്നത്. കൊളവല്ലൂര്‍ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു.