ന്യൂഡൽഹി: പി.എച്ച്.ഡി പ്രവേശനത്തിന് ദേശീയ യോഗ്യതാ പരീക്ഷയുടെ(നെറ്റ്) മാർക്ക് മാത്രം മാനദണ്ഡമാക്കിയത് അശാസ്‌ത്രീയവും രാജ്യത്തെ അക്കാദമിക നിലവാരത്തെ അപ്പാടെ തകർക്കുന്നതുമാണെന്ന് എസ്.എഫ്.ഐ. ഗവേഷണത്തെ ദുർബലമാക്കുന്ന യു.ജി.സി നിർദേശത്തിലെ അപകടം വിദ്യാർഥികൾ തിരിച്ചറിയണമെന്ന് അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു, ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.